പറശ്ശിനിക്കടവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരംതളിപ്പറമ്പ്: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. പറശിനിക്കടവ് തവളപ്പാറയില്‍ ഇന്ന് രാത്രി ഏഴേമുക്കാലോടെയായിരുന്നു അപകടം. പറശിനിക്കടവിലേക്ക് പോകുന്ന  കെഎല്‍ 13 എസി 819 ടൊയോട്ട എറ്റിയോസ് ടാക്‌സികാറും  എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കെഎല്‍ 13 എകെ 2181 സ്വകാര്യ സ്വിഫ്റ്റ് കാറുമാണ് തവളപ്പാറ വളവില്‍ വെച്ച് കൂട്ടിയിടിച്ചത്.

ഇരുകാറുകളിലും ഉണ്ടായിരുന്ന ആറ് പേര്‍ക്കും പരിക്കേറ്റു. സ്വിഫ്റ്റ് കാറിന്റെ ഡീസല്‍ടാങ്ക് പൊട്ടി റോഡില്‍ ഡീസല്‍ പരന്നൊഴുകിയത് അഗ്നിശമനസേന വെള്ളം ചീറ്റി കഴുകുകയായിരുന്നു. സ്വിഫ്റ്റ് കാറില്‍ കുടുങ്ങിയ ഡ്രൈവറെ വണ്ടി പൊളിച്ചാണ് പുറത്തെടുത്തത്.

നാട്ടുകാര്‍ ഓട്ടോറിക്ഷയിലും മറ്റുമായാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എറ്റിയോസ് കാറിലുണ്ടായിരുന്ന പുന്നാട് സ്വദേശി ശങ്കരന്‍മാസ്റ്റര്‍(46),  കൂടാളിയിലെ ശശി(51), സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളായ കോഴിക്കോട് നടക്കാവിലെ അനൂപ് മോഹന്‍ദാസ്(21) വൈറ്റിലയിലെ വിഷ്ണു(20) മാട്ടൂലിലെ മുതിലത്ത്ഹൗസില്‍ മുഫാരിസ് (23) ഇട്ടോല്‍ ഹൗസില്‍ ആത്തിഫ് (22)എന്നിവരെയാണ് പരിയാരം  മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ വിഷ്ണുവിന്റെ നില അതീവ ഗുരുതരമാണ്. കാര്‍ പൊളിച്ചാണ് വിഷ്ണുവിനെ പുറത്തെടുത്തത്.

No comments

Powered by Blogger.