ബസ്സ് യാത്രക്കാരെ പെരുവഴിയിലാക്കി തൊഴിലാളികള്‍ ഇറങ്ങിയോടി : സംഭവം കണ്ണൂരിൽ

കണ്ണൂർ∙ ബൈക്കിൽ ഇടിച്ച് അപകടത്തിൽപെട്ട ബസ് ജീവനക്കാർ നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ബസ് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഡ്രൈവറും കണ്ടക്ടറും ക്ലീനറും ഉൾപ്പെടെയുള്ള ബസ് ജീവനക്കാരുടെ ‘മിന്നൽപ്രകടനം’ താണ ജംക്‌ഷനിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. ഇടിയുടെ തോതനുസരിച്ച് ബൈക്കുകാരന് വലിയ അപകടമുണ്ടാകേണ്ടതായിരുന്നു. എന്നാല്‍, പുറത്തേക്ക് തെറിച്ചുവീണതിനാല്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു  ഉടൻ ബൈക്ക് യാത്രക്കാരനെ പുറത്തെടുത്തു പരിശോധിച്ചപ്പോൾ കാലിനു നിസ്സാര പരുക്ക് മാത്രമാണുണ്ടായിരുന്നത്.കോഴിക്കോട് ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ സ്വകാര്യബസാണ് താണ ബസ് സ്റ്റോപ്പിനു സമീപം ബൈക്കിലിടിച്ച് അപകടത്തിൽപെട്ടത്. ബസിന്റെ മുൻവശത്ത് ചക്രത്തിനു സമീപത്തായി വീണുകിടന്ന ബൈക്ക് യാത്രക്കാരനു സാരമായി പരുക്കേറ്റതായി തെറ്റിധരിച്ച ബസ് ജീവനക്കാർ തൊട്ടുപിറകെയെത്തിയ മറ്റൊരു ബസിൽ മിനിറ്റുകൾക്കകം കയറി രക്ഷപ്പെടുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന യാത്രക്കാരും പരിസരവാസികളും അപകടത്തിന്റെ ആഘാതത്തിൽ വിറങ്ങലിച്ചു നിൽക്കുന്നതിനിടെയാണ് ജീവനക്കാരുടെ ഒളിച്ചോട്ടം.

പരുക്കേറ്റ പള്ളിക്കുന്ന് സ്വദേശി അതുൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു ട്രാഫിക്, ടൗൺ പൊലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. ബസിനു നേരെ പ്രതിഷേധമോ അതിക്രമമോ നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആരോപണം. കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന സാഗര ബസാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.

No comments

Powered by Blogger.