ലോകമെമ്പാടുമുള്ള വാട്സപ്പ് സേവനം നിലച്ചു
ലോകമെമ്പാടും ഒരു മണിക്കൂര്‍ നേരത്തേക്ക് നിശ്ചലമായ വാട്സ് ആപ്പ് മെസെഞ്ചര്‍ സംവിധാനം പുനസ്ഥാപിച്ചു. തകരാറില്ലായ വിവരം പലരും ട്വിറ്ററിലൂടെ അധികൃതരെ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രവര്‍ത്തനരഹിതമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല.
ഒരു മണിക്കൂറിന് ശേഷം സാങ്കേതിക തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് വാട്‌സ്ആപ്പ് മെസഞ്ചര്‍ പുന:സ്ഥാപിക്കുകയായിരുന്നു. ഇത് ആദ്യമായല്ല വാട്സ് ആപ്പ്  പണിമുടക്കുന്നത്. ലോകമെമ്പാടുമുളള ഉപഭോക്തക്കള്‍ക്കാണ് ഇത്തവണ വാട്സ് ആപ്പ്  പണി കൊടുത്തത്. 

No comments

Powered by Blogger.