കുടിവെള്ള ശേഖരണത്തിനായി പഴശ്ശി ഡാം ഷട്ടർ അടച്ചു

കണ്ണൂർ, മട്ടന്നൂർ: തുലാമഴ ചതിച്ചതോടെ ജില്ല കടുത്ത കുടിവെള്ള ക്ഷാമം നേരിടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കുടിവെള്ള ശേഖരണത്തിനായി പഴശ്ശി ഡാമിന്റെ ഷട്ടർ അടച്ചു വെള്ളം സംഭരിക്കാനുള്ള നടപടി ആരംഭിച്ചു
ഇതിന്റെ ഭാഗമായി 2ഷട്ടർ ഒഴികെ മറ്റ് ഷട്ടറുകൾ പുർണ്ണമായും അടച്ചു
അവശേഷിക്കുന്ന ഷട്ടർ ഇന്ന് അടക്കുമെന്ന് പഴശ്ശി ഇറിഗേഷൻ അസി: എഞ്ചിനീയർ അറിയിച്ചു

സാധാരണ നിലയിൽ ഒക്ടോബർ അവസാനവാര മോ നവംബർ ആദ്യവാരമോഷട്ടർ അടച്ച് ജലം സംഭരിക്കാറുണ്ട് എന്നാൽ പഴശ്ശി ഡാമിൽ ഷട്ടറുകൾ ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തി നടക്കുന്നതിനാലാണ് ഷട്ടർ അടയ്ക്കാൻ താമസിച്ചത്
ഷട്ടർ അടച്ച് പഴശ്ശി ജലസംഭരണിയിൽ വെള്ളം ശേഖരിക്കാൻ ആരംഭിച്ചതോടെ ജില്ല അഭിമുഖീകരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാവുമെന്നാണ് കരുതുന്നത്
ഇന്ന് രണ്ട് ഷട്ടർ കൂടി അടയ്ക്കുന്നതോടെ പുഴയിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ പഴശ്ശി പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അസി.എഞ്ചിനീയർ അറിയിച്ചു

No comments

Powered by Blogger.