അഴീക്കോട് ആയനിവയൽ മുത്തപ്പൻ കാവിന് സമീപമുള്ള ഫുട്പാത്ത് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഒരാഴ്ചയായി. വീടുകളിൽ വെള്ളം കയറിയിട്ടും അധികൃതർക്ക് കുലുക്കമില്ല!

കഴിഞ്ഞ ഒരാഴ്ചയായി അഴീക്കോട് ആയനിവയൽ മുത്തപ്പൻ കാവിന് സമീപമുള്ള ഫുട്പാത്ത് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവാൻ തുടങ്ങിയിട്ട്. ഇപ്പോൾ സമീപത്തെ വീടുകളിൽ വെള്ളം കയറിത്തുടങ്ങിയിട്ടും ബന്ധപ്പെട്ടവരെ അറിയിച്ചപ്പോൾ നിരുത്തരവാദപരമായ സമീപനമാണുണ്ടായതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.  ശുദ്ധമായ കുടിവെള്ളം ഇത്ര ഭീമമായ അളവിൽ നഷ്ടപ്പെട്ട് കൊണ്ടിരിക്കുമ്പോഴും ശുദ്ധജലം സംരക്ഷിക്കേണ്ടതിനെ പറ്റി വാ തോരാതെ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് വാട്ടർ അതോറിറ്റി. ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്

No comments

Powered by Blogger.