തിരുവനന്തപുരം നഗരസഭാ യോഗത്തിനിടെ സംഘർഷം: മേയർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടെ മേയര്‍ക്ക് പരിക്കേറ്റു.
ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭാ യോഗത്തില്‍ തര്‍ക്കം ഉടലെടുത്തത്. യോഗത്തിനിടെ ബിജെപി-സിപിഎം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മേയറെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ പ്രശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
നഗരസഭയില്‍ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലര്‍ പ്രമേയം അവതരിപ്പിച്ചു. സിപിഎം അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് യോഗത്തില്‍ ഇരു വിഭാഗം അംഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.
യോഗം കഴിഞ്ഞ ശേഷം മേയര്‍ പുറത്തേയ്ക്കു പോകുമ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് സിപിഎം കൗണ്‍സിലര്‍മാരുമായി ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. മേയറെ കാലില്‍ വലിച്ച് താഴെയിടുകയായിരുന്നെന്ന് സിപിഎം ആരോപിക്കുന്നു. പുറത്തുനിന്ന് വന്ന ബിജെപി പ്രവര്‍ത്തകരും സംഘര്‍ഷമുണ്ടാക്കിയെന്ന് സിപിഎം ആരോപിക്കുന്നു. മേയര്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും കോര്‍പറേഷന്‍ ജീവനക്കാരും കുത്തിയിരിപ്പു സമരം നടത്തി

No comments

Powered by Blogger.