മോദിയെ ചായവില്‍പ്പനക്കാരനെന്ന് പരിഹസിച്ച യൂത്ത് കോണ്‍ഗ്രസിന്റെ ട്രോളിന്നെതിരേ വൻ പ്രധിഷേധം


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചായവില്‍പ്പനക്കാരനെന്ന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് .യുവദേശ് എന്ന യൂത്ത് കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ മാഗസിനിലൂടെയായിരുന്നു പരിഹാസം.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്,ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് എന്നിവര്‍ക്കൊപ്പം മോദി സംസാരിക്കുന്ന ചിത്രമുപയോഗിച്ചാണ് ട്രോളുണ്ടാക്കിയത് .

സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.ഇന്ത്യയുടെ ദരിദ്രരോടുള്ള കോണ്‍ഗ്രസിന്റെ മാനസിക നില തുറന്നുകാട്ടിയെന്ന് ബിജെപി പ്രതികരിച്ചു.ട്രോളിനെ തള്ളിപറയുന്നതായി കോണ്‍ഗ്രസ് വക്താവ് സുര്‍ജോവാല പ്രതികരിച്ചു.

No comments

Powered by Blogger.