ഗീത ഇളമ്പിലാന് ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗത്തിന്റെ ആദരം
രജിസ്ട്രർ ഓഫീസിലെ അഴിമതിക്കെതിരെ ഒറ്റയാൾ സമരം നടത്തുന്ന ധീര വനിത ഗീത ഇളമ്പിലാനെ തളിപ്പറമ്പ ഇഹ്സാൻ സെൻററിൽ നടന്ന ചടങ്ങിൽ ജ ഇ വനിതാ വിഭാഗം ആദരിച്ചു
ഗീതയുടെ വാക്കുകൾ:
"അഴിമതിക്കെതിരെയുള്ള ഈ ഒറ്റയാൾ സമരത്തിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്ന ഭീഷണി സ്വാഭാവികമാണ്. എന്നാൽ കൈക്കൂലി നൽകാൻ വാശി പിടിക്കുന്ന പൊതു ജനങ്ങളുടെ എന്റെ ഓഫീസിലെത്തിയുള്ള പ്രതികരണം ഏറെ ദുഃഖിപ്പിക്കുന്നു.
ജോലി നിർത്തേണ്ടി വന്നാലും ഒരിക്കലും ഈ പോരാട്ടത്തിൽ നിന്നു പിന്മാറുകയില്ല"
സൌദ ഹനീഫ ഉപഹാരം നൽകി. കെ.പി ആദം കുട്ടി ആമുഖ ഭാഷണവും ഷംല ജലാൽ നന്ദിയും പറഞ്ഞു
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.