ജില്ലാ ബാങ്കിലെ സ്വര്‍ണത്തട്ടിപ്പ്; ചന്ദ്രനെ കുടുക്കിയതെന്ന് എംപ്ലോയീസ് യൂണിയന്‍


കണ്ണൂര്‍: ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന സ്വര്‍ണത്തട്ടിപ്പില്‍ മാനേജറുടെ ചുമതലയുള്ള ഇ.ചന്ദ്രനെ കുടുക്കിയതാണെന്ന പരാതിയുമായി ഓള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകര്‍ സമരം നടത്തി. ജില്ലാ ബാങ്ക് ഹെഡ് ഓഫീസിനുമുമ്പില്‍ നടന്ന പ്രതിഷേധസംഗമം ഐ.എന്‍.ടി.യു.സി. അഖിലേന്ത്യ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേസില്‍ പ്രതിയായ മാനേജര്‍ രമയുടെയും കാഷ്യറുടെയും കൈയിലാണ് സ്‌ട്രോങ് റൂമിന്റെ താക്കോല്‍ എന്നിരിക്കെ എങ്ങനെയാണ് മാനേജറുടെ ചുമതലയുള്ള ചന്ദ്രന്‍ പ്രതിയാകുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ട്. നിരപരാധിയെ കേസില്‍ കുടുക്കിയവര്‍ വരുംനാളില്‍ മറുപടി പറയേണ്ടിവരും. സ്വര്‍ണം പണയംവെച്ച ഘട്ടത്തില്‍ ചന്ദ്രന്‍ അവിടെ ജോലിക്കാരന്‍പോലുമായിരുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എം.കെ.ശ്യാംലാല്‍ അധ്യക്ഷത വഹിച്ചു. പി.സുനില്‍കുമാര്‍, എ.കെ.ബാലകൃഷ്ണന്‍, മുണ്ടേരി ഗംഗാധരന്‍, മനോജ് കൂവേരി, ജി.പി.ശരത്ചന്ദ്രന്‍, സി.എ.അജീര്‍, പി.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

No comments

Powered by Blogger.