തളിപ്പറമ്പ താലൂക്ക് ആശുപത്രിയിൽ വീട്ടമ്മ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി


  തളിപ്പറമ്പ്:  താലൂക്ക്  ഹെഡ്ക്വാട്ടേഴ്‌സ് ആസ്പത്രിയിൽ ചികിത്സയിലായിരുന്ന കുറ്റ്യേരിയിലെ പുഴക്കര രാമചന്ദ്രന്റെ ഭാര്യ തങ്കമണി (48) കഴുത്തറുത്ത് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ശുചിമുറിയിൽ കയറി ബ്ലേഡ് കൊണ്ടാണ് ഇവർ കൃത്യം നടത്തിയത്. ടൈഫോയിഡിന് ചികിത്സയിലായിരുന്ന ഇവർ
ശുചിമുറിയിൽ കയറി ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്ധോഗസ്ഥർ ബലമായി തുറക്കുകയായിരുന്നു. പിന്നീട് പോലീസെത്തി തങ്കമണിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു

No comments

Powered by Blogger.