കണ്ണൂർ തളിപ്പറമ്പിൽ വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ മര്‍ദ്ദനം: പരാതിയുമായി ബന്ധുക്കൾകണ്ണൂർ : അധ്യാപകന്റെ മര്‍ദ്ദനമേറ്റ് പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. തളിപ്പറമ്പ് പാച്ചേനി ഗവ.ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തിരുവട്ടൂര്‍ സ്വദേശി മുഫ്താര്‍(14) ആണ് അധ്യാപകന്റെ മര്‍ദ്ദനമേറ്റത്.

ഇന്ന് വൈകുന്നേരം 3.30ഓടെയാണ് സംഭവം. ഇടവേള സമയത്ത് അനുവാദമില്ലാതെ പുറത്ത് പോയി എന്ന കാരണം പറഞ്ഞാണ് സ്‌കൂളിലെ അറബിക് അധ്യാപകന്‍ ടി.കെ.ഇബ്രാഹിം കുട്ടിയെ സ്‌കെയില്‍ വെച്ചടിച്ചത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി വീട്ടിലെത്തി വസ്ത്രം മാറുന്നതിനിടയില്‍ പരിക്ക് ശ്രദ്ദയില്‍പെട്ട മാതാവ് താഹിറ വിവരമറിയിച്ചതനുസരിച്ചാണ് ബന്ധുക്കള്‍ പരാതിയുമായി പരിയാരം സ്റ്റേഷനിലെത്തിയത്.

തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. നേരത്തെ സമാനമായ സംഭവത്തില്‍ ഇതേ അധ്യാപകന്റെ പേരില്‍ പരാതി ഉണ്ടായിരുന്നതായും സംഭവത്തെ കുറിച്ച് ചൈല്‍ഡ് ലൈനില്‍ അറിയച്ചതായും അധ്യാപകന്റെ ക്രിമിനല്‍ പാശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മുഫ്താറിന്റെ പിതാവ് സലീം ആവശ്യപ്പെട്ടു.

No comments

Powered by Blogger.