ടോസ് നേടിയ ന്യൂസീലൻഡ് ബോളിങ് തിരഞ്ഞെടുത്തു; മൽസരം എട്ട് ഓവർ മാത്രം


തിരുവനന്തപുരം ∙ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആശങ്കയുടെ കാറൊഴിഞ്ഞു. മൂന്നു പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനൊടുവിൽ തലസ്ഥാന നഗരിയിലേക്കെത്തിയ രാജ്യാന്തര ക്രിക്കറ്റ് മൽസരം ഓവറുകൾ വെട്ടിച്ചുരുക്കി നടത്താൻ തീരുമാനം. ഏഴു മണിക്കു തുടങ്ങേണ്ട മൽസരം മഴമൂലം വൈകിയ സാഹചര്യത്തിൽ എട്ട് ഓവറാക്കി ചുരുക്കിയാണ് നടത്തുക. മണിക്കൂറുകൾ നീണ്ട മഴ രാത്രി 8.30ഓടെ ശമിച്ച സാഹചര്യത്തിലാണ് മൽസരം നടക്കാൻ അരങ്ങൊരുങ്ങിയത്. ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബോളിങ് തിരഞ്ഞെടുത്തു

No comments

Powered by Blogger.