ലഹരി വിരുദ്ധ ക്യാമ്പയിനിൽ പിണറായിക്കൊപ്പം കൈകോര്‍ത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി

തിരുവനന്തപുരം: കേരളാ പോലീസിന്റെ നേതൃത്വത്തില് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്ബയിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ചടങ്ങില് ഇന്ത്യന് ടീം നായകന് വിരാട് കോഹ്ലി ലഹരി വിരുദ്ധമുദ്രാവാക്യം ചൊല്ലിക്കൊടുത്തു
യുവാക്കളെയും വിദ്യാര്ഥികളെയും സ്പോര്ടിസിലേയ്ക്കും അനുബന്ധപ്രവര്ത്തനങ്ങളിലേയ്ക്കും ശ്രദ്ധ തിരിച്ച് മയക്കുമരുന്നില് നിന്ന് മുക്തരാക്കുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം. പതിനായിരത്തോളം കുട്ടികളുടെയും കോളജ് വിദ്യാര്ത്ഥികളെയും പങ്കെടുപ്പിച്ച് ബൃഹത്തായ ലഹരി വിരുദ്ധ പ്രവര്ത്തനങ്ങളാണ് സംരംഭത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

No comments

Powered by Blogger.