ചൈനയെ തകര്‍ത്ത ഇന്ത്യക്ക് ഏഷ്യാ കപ്പ് ഹോക്കി കിരീടം


ന്യൂഡല്ഹി: ഏഷ്യ കപ്പ് ഹോക്കി ഫൈനലില് ഇന്ത്യന് വനിതാ ടീം ജേതാക്കള്. ഷൂട്ടൗട്ടില് നാലിനെതിരെ അഞ്ച് (5-4) ഗോളുകള്ക്കാണ് ചൈനയെ തകര്ത്ത് ഇന്ത്യന് ടീം കിരീടം നേടിയത്.
വാശിയേറിയ മത്സരത്തിന്റെ ആദ്യ പകുതിയില് ഇന്ത്യന് താരം നവജോത് കൗര് ആദ്യ ഗോള് നേടി. 47ാം മിനിട്ടില് ചൈനയുടെ ടാന്ടിയാന് ലിയോ മറുപടി ഗോളടിച്ചു. ഇരു ടീമുകളും 1-1 സമനില പിടിച്ചതോടെ മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.
www.kannurvarthakal.com.com
ഷൂട്ടൗട്ടില് നാലു ഗോളുകള് വീതം ഇരുടീമുകളും നേടി. തുടര്ന്ന് സഡന് ഡെത്തില് ഇന്ത്യക്ക് വേണ്ടി റാണി ചൈനീസ് വല കുലുക്കി. തുടര്ന്നുള്ള കിക്ക് ഗോളാക്കാന് ചൈന പരാജയപ്പെട്ടതോടെ 5-4ന് ഇന്ത്യന് ടീം ജേതാക്കളായി.
2009ലെ ഏഷ്യ കപ്പ് മത്സരത്തില് ചൈനയോട് പരാജയപ്പെട്ടതിന്റെ മധുരപ്രതികാരമാണ് ഇന്ത്യയുടെ ഇത്തവണത്തെ വിജയം. ഏഷ്യ കപ്പില് ജേതാവായത് വഴി 2018ലെ ലോക കപ്പ് ഹോക്കി മത്സരത്തില് ഇന്ത്യ യോഗ്യത നേടി.
17 വര്ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ കിരീടം ചൂടുന്നത്. 2004ലാണ് ഇന്ത്യ ആദ്യ ഏഷ്യ കപ്പ് നേടിയത്.

No comments

Powered by Blogger.