ലാ ലീഗ: അല്‍കാസറിന് ഡബിള്‍; സെവിയ്യയേയും വീഴ്ത്തി ബാഴ്സ അതിവേഗം ബഹുദൂരം

ലാ ലീഗയില്‍ ബാഴ്സലോണയുടെ ജൈത്രയാത്ര തുടരുന്നു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബാഴ്സ, സെവിയ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അല്‍കാസറിന്റെ ഡബിള്‍ ഗോളാണ് ബാഴ്സയെ വിജയത്തിലെത്തിച്ചത്
23ാം മിനുറ്റിലാണ് അല്‍കാസര്‍ തന്റെ ആദ്യ ഗോള്‍ നേടി ടീമിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 59ാം മിനുറ്റില്‍ പിസാറോയുടെ ഗോളിലൂടെ സെവിയ്യ സമനില പിടിച്ചു. 65ാം മിനുറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ അല്‍കാസര്‍ ബാഴ്സയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
www.kannurvarthakal.com
ജയത്തോടെ ബാഴ്സ 11 കളികളില്‍ നിന്ന് 31 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 20 പോയിന്റുമായി നാലാം സ്ഥാനത്താണ്.

No comments

Powered by Blogger.