രഞ്ജി ട്രോഫി: സൗരാഷ്ട്രയെ 95 റൺസിന് പുറത്താക്കി; കേരളത്തിന് സീസണിലെ നാലാം ജയം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 309 റൺസിന്റെ കൂറ്റൻ ജയം. 405 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സൗരാഷ്ട്രയെ കേരള ബൗളർമാർ 95 റൺസിൽ പുറത്താക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സിജോമോൻ ജോസഫും അക്ഷയ് കെ.സിയുമാണ് സൗരാഷ്ട്രയെ പിടിച്ചു കെട്ടിയത്.
സ്കോർ: കേരളം 225/10, 411/6d.
സൗരാഷ്ട്ര 232/10, 95/10
ഒന്നാം ഇന്നിംഗ്സിൽ അർദ്ധ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറിയും (175) നേടിയ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ച  വെച്ചത്.

സീസണിലെ നാലാം ജയമാണ് കേരളം സ്വന്തമാക്കിയത്. ഗ്രൂപ്പ് ബിയിൽ കേരളത്തിന് 5 മത്സരങ്ങളിൽ നിന്ന് 24 പോയിന്റായിട്ടുണ്ട്. സൗരാഷ്ട്രയ്ക്ക് 5 മത്സരങ്ങളിൽ നിന്ന് 23 പോയിന്റും.

No comments

Powered by Blogger.