മഞ്ചേശ്വരം എസ് ഐയുടെ പിതാവിനെ പാമ്പു കടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മഞ്ചേശ്വരം: എസ് ഐയുടെ പിതാവിനെ പാമ്പു കടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഞ്ചേശ്വരം എസ് ഐ അനൂപ് കുമാറിന്റെ പിതാവ് മുളിയാറിലെ കുഞ്ഞമ്പുനായര്‍ (57)ക്കാണ് ഞായറാഴ്ച വൈകുന്നേരം പാമ്പുകടിയേറ്റത്. വീട്ടുപറമ്പില്‍ വെച്ചാണ് കുഞ്ഞമ്പുനായര്‍ക്ക് മൂര്‍ഖന്റെ കടിയേറ്റത്.

ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.

No comments

Powered by Blogger.