പുരുഷവേഷം ധരിച്ച് ശബരിമല ദർശനത്തിന് എത്തിയ പതിനഞ്ചുകാരിയായ പെൺകുട്ടിയെ പമ്പയിൽ വനിതാ ദേവസ്വം ജീവനക്കാർ പിടികൂടി

ശബരിമല :പുരുഷവേഷം ധരിച്ച് ശബരിമല ദർശനത്തിന് എത്തിയ പതിനഞ്ചുകാരിയായ പെൺകുട്ടിയെ പമ്പയിൽ വനിതാ ദേവസ്വം ജീവനക്കാർ പിടികൂടി.

ആന്ധ്രാപ്രദേശ് നല്ലൂരിൽ നിന്നും ശബരിമല ദർശനത്തിനെത്തിയ മധു നന്ദിനിയെയാണ് പമ്പ ഗാർഡ് റൂമിന് മുന്നിൽ വച്ച് സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാർ തടഞ്ഞത്.

15 അംഗ തീർത്ഥാടക സംഘത്തോടൊപ്പമാണ് പെൺകുട്ടി ഭർശനത്തിന് വന്നത്. ആരും ശ്രദ്ധിക്കാതിരിക്കാൻ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് നടന്ന് നീങ്ങിയത്.

കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്ത് എത്തിയത് വിവാദമായതിനെ തുടർന്ന് ബോർഡ് പരിശോധന കർശനമാക്കാൻ ദേവസ്വം വനിതാ ജീവനക്കാർക്ക് നിർദ്ദേശം നല്‍കിയിരുന്നു.

No comments

Powered by Blogger.