കടലിൽ കാണാതായ കണ്ണൂർ സ്വദേശിയായ മറൈൻ എഞ്ചിനീയർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു.


കൊച്ചി: കഴിഞ്ഞ അഞ്ചാം തീയതി പുലർച്ചെ, ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പലിൽ നിന്നും കടലിൽ വീണ സെക്കന്റ് എഞ്ചിനീയർ അലവിൽ ആറാംകോട്ടം സ്വദേശി വികാസ് ഓലയിൽ (38) നായുള്ള തിരച്ചിൽ ഇന്ന് രാവിലെ അവസാനിപ്പിച്ചു.
അപകടം നടന്ന് 72 മണിക്കൂർ തുടർച്ചയായി നേവിയും കോസ്റ്റ് ഗാർഡും ലക്ഷദ്വൂപ് അഡ്മിനിസ്ടേഷന്റെ കപ്പലുകളും തിരച്ചിൽ നടത്തിയിട്ടും ഫലം കാണാത്തതിനാൽ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
അപകടം നടന്ന എം.വി.കൊടിത്തല എന്ന കപ്പൽ ഇന്ന് വൈകുന്നേരത്തോടെ കൊച്ചി തുറമുഖത്തേക്ക് എത്തിച്ചേരും.

No comments

Powered by Blogger.