പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവം: കണ്ണാടിപ്പറമ്പും പുഴാതിയും ജേതാക്കള്‍

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണാടിപ്പറമ്പ് ഹയര്‍ സെക്കന്‍ഡറിയും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പുഴാതി ഗവ. ഹയര്‍ സെക്കന്‍ഡറിയും ജേതാക്കളായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഴിക്കോട് ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറിയില്‍ കല്യാശ്ശേരിയും രണ്ടാംസ്ഥാനം നേടി. യു.പി. വിഭാഗത്തില്‍ പാപ്പിനിശ്ശേരി വെസ്റ്റ് ഗവ. യു.പി. ഒന്നാംസ്ഥാനവും ഇരിണാവ് യു.പി. രണ്ടാംസ്ഥാനവും നേടി. എല്‍.പി. വിഭാഗത്തില്‍ കല്യാശ്ശേരി കണ്ണപുരം ദാറുല്‍ ഈമാന്‍ എം.എല്‍.പി. ഒന്നാംസ്ഥാനവും അക്ലിയത്ത് എല്‍.പി. രണ്ടാംസ്ഥാനവും നേടി. സംസ്‌കൃതോത്സവത്തില്‍ പുഴാതി രാമഗുരു ഒന്നാംസ്ഥാനവും ദേശസേവ യു.പി. രണ്ടാംസ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണാടിപ്പറമ്പ് ഒന്നാംസ്ഥാനവും പള്ളിക്കുന്ന് ഹയര്‍ സെക്കന്‍ഡറി രണ്ടാംസ്ഥാനവും നേടി. അറബിക് കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണാടിപ്പറമ്പും പാപ്പിനിശ്ശേരി ഹിദായത്തുലും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. യു.പി.യില്‍ ദാറുല്‍ ഹസാനത്ത് ഒന്നാംസ്ഥാനം നേടി. എല്‍.പി. വിഭാഗത്തില്‍ പുല്ലൂപ്പി ഹിന്ദു, കണ്ണാടിപ്പറമ്പ് എല്‍.പി., ദാറുല്‍ ഈമാന്‍, ദാറുല്‍ ഹസാനത്ത് എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. സമാപന സമ്മേളനം പി.കെ.ശ്രീമതി എം.പി. ഉദ്ഘാടനം ചെയ്തു. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. മനോരമ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹെലന്‍ മെന്‍ഡോണ്‍സ് ട്രോഫികള്‍ വിതരണം ചെയ്തു. വി.കെ.ലളിതാദേവി, കെ.കെ.സുരേന്ദ്രന്‍, എന്‍.കെ.ശൈലജ, എ.ടി.സമീറ, സി.ശോഭ എന്നിവര്‍ പ്രസംഗിച്ചു.

No comments

Powered by Blogger.