ചന്ദനമുട്ടികളുമായി മയ്യിൽ ഒരാൾ പിടിയിൽ

കണ്ണൂർ:
4 കിലോ ചന്ദനവുമായി ഒരാൾ പിടിയിൽ മയ്യിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ചന്ദനമുട്ടികൾ കണ്ടെടുത്തത് കുറ്റിയാട്ടൂർ പള്ളിമുക്ക് സ്വദേശി പി പി മുഹമ്മദ് അഷ്‌റഫ് ആണ് പിടിയിലായത് വീടിനു പുറകിൽ ചാക്കിൽ കെട്ടിവെച്ച നിലയിലാണ് ഉണ്ടായിരുന്നത് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ മയ്യിൽ എസ് ഐ ബാബുമോനും സംഘവും വളരെ പണിപ്പെട്ടാണ് പിടികൂടിയത് അഡീഷണൽ എസ് ഐ മുരളീധരൻ,എ എസ് ഐ വേണുഗോപാൽ ,സീനിയർ സി പി ഒ മനോജ്,സി പി ഒ രാജേഷ് എന്നിവരാണ് എസ് ഐ യുടെ സംഘത്തിലുണ്ടായിരുന്നത്.8മണിയോടെ ആയിരുന്നു സംഭവം.പിടികൂടിയ മരങ്ങൾ ഫോറെസ്റ്റിനു കൈമാറും

No comments

Powered by Blogger.