അഴീക്കലിൽ മൂന്ന്കടവുകളിൽ കൂടി മണല്‍ബുക്കിംഗ് ആരംഭിച്ചു

കണ്ണൂര്‍ അഴീക്കലില്‍ മൂന്ന് കടവുകളില്‍ കൂടി മണല്‍ബുക്കിംഗ് ആരംഭിച്ചു
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മാന്വല്‍ ഡ്രഡ്ജിംഗ് നയപ്രകാരം അഴീക്കല്‍ തുറമുഖത്ത് പുതുതായി ആരംഭിക്കുന്ന മൂന്ന് കടവുകളിലെ മണല്‍ ബുക്കിംഗ് ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കല്ല്യാശ്ശേരി പഞ്ചായത്തിലെ കല്ല്യാശ്ശേരി 1, പാപ്പിനിശ്ശേരി പഞ്ചായത്തിലെ ബി.ടി.ഡബ്ല്യു-2, വളപട്ടണം പഞ്ചായത്തിലെ സി.എന്‍ പ്ലൈവുഡ് എന്നിവയാണ് പുതിയ മൂന്ന് കടവുകള്‍. ഇതോടെ ഇവിടെ മണല്‍ബുക്കിംഗിന് പത്തുകടവുകളായി. ജില്ലയിലെ രൂക്ഷമായ മണല്‍ ക്ഷാമത്താല്‍ പ്രതിസന്ധിയിലായ നിര്‍മാണ മേഖലയ്ക്കും പൊതുജനങ്ങള്‍ക്കും വലിയ ആശ്വാസമാണ് തുറമുഖവകുപ്പിന്റെ മണല്‍ വിതരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അഴീക്കോട്, വളപട്ടണം, പാപ്പിനിശ്ശേരി, കല്യാശ്ശേരി, മാട്ടൂല്‍ എന്നീ പഞ്ചായത്തുകളിലാണ് തുറമുഖ കടവുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത ജനുവരിയോടെ തുറമുഖത്ത് അനുവദിച്ച 15 കടവുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാകും. ഇതോടെ അര ലക്ഷം ടണ്ണിന് മുകളില്‍ മണല്‍ വിതരണം ചെയ്യാനാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആരംഭിച്ചു*

കണ്ണൂര്‍ അഴീക്കലില്‍ മൂന്ന് കടവുകളില്‍ കൂടി മണല്‍ബുക്കിംഗ് ആരംഭിച്ചു
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മാന്വല്‍ ഡ്രഡ്ജിംഗ് നയപ്രകാരം അഴീക്കല്‍ തുറമുഖത്ത് പുതുതായി ആരംഭിക്കുന്ന മൂന്ന് കടവുകളിലെ മണല്‍ ബുക്കിംഗ് ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കല്ല്യാശ്ശേരി പഞ്ചായത്തിലെ കല്ല്യാശ്ശേരി 1, പാപ്പിനിശ്ശേരി പഞ്ചായത്തിലെ ബി.ടി.ഡബ്ല്യു-2, വളപട്ടണം പഞ്ചായത്തിലെ സി.എന്‍ പ്ലൈവുഡ് എന്നിവയാണ് പുതിയ മൂന്ന് കടവുകള്‍. ഇതോടെ ഇവിടെ മണല്‍ബുക്കിംഗിന് പത്തുകടവുകളായി. ജില്ലയിലെ രൂക്ഷമായ മണല്‍ ക്ഷാമത്താല്‍ പ്രതിസന്ധിയിലായ നിര്‍മാണ മേഖലയ്ക്കും പൊതുജനങ്ങള്‍ക്കും വലിയ ആശ്വാസമാണ് തുറമുഖവകുപ്പിന്റെ മണല്‍ വിതരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. അഴീക്കോട്, വളപട്ടണം, പാപ്പിനിശ്ശേരി, കല്യാശ്ശേരി, മാട്ടൂല്‍ എന്നീ പഞ്ചായത്തുകളിലാണ് തുറമുഖ കടവുകള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്ത ജനുവരിയോടെ തുറമുഖത്ത് അനുവദിച്ച 15 കടവുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാകും. ഇതോടെ അര ലക്ഷം ടണ്ണിന് മുകളില്‍ മണല്‍ വിതരണം ചെയ്യാനാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

No comments

Powered by Blogger.