സജിത്ത് ലാല്‍ സ്മാരക സ്തൂപം തകര്‍ത്തു; സംഘര്‍ഷാവസ്ഥപയ്യന്നൂര്‍: കെ എസ് യു നേതാവായിരുന്ന സജിത്ത് ലാലിന്റെ പേരില്‍ അന്നൂര്‍ ശാന്തിഗ്രാമില്‍ സ്ഥാപിച്ച സ്മാരക സ്തൂപം തകര്‍ത്തു. തിങ്കളാഴ്ച രാവിലെയാണ് സ്തൂപം തകര്‍ത്ത നിലയില്‍ കണ്ടത്. സമീപത്തെ തെരുവുവിളക്കും തകര്‍ത്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് കെ എസ് യു വൈസ്പ്രസിഡണ്ട് സജിത്ത് ലാലിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്.

നേരത്തെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന സ്ഥലത്ത് അടുത്തകാലത്തായി സമാധാനം നിലനിന്നുവന്നിരുന്നു. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ ഭാഗമായി സ്തൂപത്തിന് പെയിന്റടിക്കുകയും പരിസരം വൃത്തിയാക്കുകയും ചെയ്തിരുന്നു. ഇൗ സ്തൂപമാണ് രാത്രിയുടെ മറവില്‍ തകര്‍ക്കപ്പെട്ടത്. അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
തൊട്ടടുത്ത സഞ്ജയന്‍ സ്മാരക വായനശാലയിലെ സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.എം വിജയന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈകിട്ട് അന്നൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഉള്‍പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.

No comments

Powered by Blogger.