എക്‌സൈസ് തീരുവ കുറച്ചതിന്റെ നേട്ടം കുറഞ്ഞു; ഇന്ധനവില പഴയപടിയിലേക്ക് 

തിങ്കളാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് ഒന്‍പത് പൈസയും കൂടി.
കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കുറച്ച് ഒരു മാസം പിന്നിടുമ്പോഴും സംസ്ഥാനത്തെ പെട്രോൾ, ഡീസല്‍ വില പഴയനിരക്കിലേക്ക്. ഒരുമാസത്തിനിടെ ഒന്നരരൂപയിലധികമാണ് കൂടിയത്. ഒക്ടോബര്‍ നാലിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചത്.
അതുവഴി കേരളത്തില്‍ ലിറ്ററിന് രണ്ടുരൂപയിലധികം കുറയുകയും ചെയ്തു. ഇതിനുശേഷം അഞ്ചുദിവസം ഇന്ധനവില ഉയരാെത നിന്നു. എന്നാൽ പിന്നീട് അഞ്ചും പത്തും പൈസ വീതം പല തവണകളായി ഉയര്‍ന്നു. തിങ്കളാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് ഒന്‍പത് പൈസയും കൂടി.
ഇന്ധന വില ഉയർച്ച തുടർന്നാൽ എക്‌സൈസ് തീരുവ ഒഴിവാക്കുന്നതിന് മുമ്പുള്ള വില നിലവാരത്തിലേക്ക് വൈകാതെ എത്താനാണ് സാധ്യത.

No comments

Powered by Blogger.