പഴശി അണക്കെട്ടിന് മുകളില്‍ വച്ച് നിയന്ത്രണം വിട്ട കാര്‍ കൈവരിയിടിച്ചുതകര്‍ത്തുപഴശി:ചൊവ്വാഴ്ച രാവിലെ 9മണിയോടെയായിരുന്നു അപകടം.മട്ടന്നൂര്‍ ഭാഗത്ത് നിന്നും ഇരിക്കൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി ആള്‍ട്ടോ കാറാണ് പഴശി അണക്കെട്ടിന്റെ മുകളില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് കൈവരിയിലിടിച്ച് അപകടത്തില്‍പ്പെട്ടത്.കാര്‍ യാത്രികര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.നടുവനാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.കൈവരിയിടിച്ച് തകര്‍ത്ത കാര്‍ ജലസംഭരണിയിലേക്ക് പതിക്കാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്‌

No comments

Powered by Blogger.