പയ്യന്നൂർ തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടം: ആചാര്യ വന്ദനം നടത്തി

പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ആചാര്യ വന്ദനം നടന്നു. 2018 ഫിബ്രുവരി 6 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ മുച്ചിലോട്ട് കാവുകളിലെയും പരിസര ക്ഷേത്രങ്ങളിലെയും സ്ഥാനികരെ (ആചാരക്കാർ) ചടങ്ങിൽ ആദരിച്ചു. ക്ഷേത്രം ഭണ്ഡാരപ്പുരയിൽ നടന്ന ചടങ്ങ് കരിവെള്ളൂർ വലിയഛൻ വി പ്രമോദ് കോമരം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ കെ പൊതുവാൾ അധ്യക്ഷനായി.
ഏ കെ ഉണ്ണികൃഷ്ണണൻ, മോഹനൻ കരിമ്പം വീട്, രാജീവ് ചെമ്മഞ്ചേരി, കുഞ്ഞിരാമൻ അന്തിത്തിരിയൻ, വെള്ളിക്കോത്ത് കുമാരൻ കോമരം, പി ചാത്തുക്കുട്ടി കാരണവർ, പിലാക്കൽ സുകുമാരൻ, പൂക്കുടി കൃഷ്ണൻ അന്തിത്തിരിയൻ, പി വി കുഞ്ഞിരാമൻ കോമരം, ടി വി രാഘവൻ, വി വി ഗിരീശൻ, പി വി രാമകൃഷ്ണൻ, സി കുഞ്ഞപ്പൻ, കെ വി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

വി നാരായണൻ സ്വാഗതവും പോഞ്ചൻ കൃഷ്ണൻ നന്ദിയും പറഞ്ഞു . പെരുങ്കളിയാട്ടം വെബ്സൈറ്റ് - മൊബൈൽ ആപ്പ് ഉദ്ഘാടനം 26 ന് വൈകിട്ട് 4ന് ക്ഷേത്ര പരിസരത്ത് നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ നിർവ്വഹിക്കും.

No comments

Powered by Blogger.