ആയിരം പേരെ അണിനിരത്തി മെഗാതിരുവാതിര:പാനൂർ ത്രിവർണ്ണാങ്കിതം.

.
പാനൂർ: പാനൂരിലെ കോൺഗ്രസിന് പുതുജീവൻ നൽകി ആയിരം വനിതകളെ അണിനിരത്തി പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി.നവംബർ 18 ശനിയാഴ്ച പാനൂരിൽ ജവഹർ ബാലജനവേദി സംഘടിപ്പിക്കുന്ന സൗഹൃദ ഇന്ത്യയുടെ പുനസൃഷ്ടിക്കായി നടത്തുന്ന ദൃശ്യവിസ്മയ യാത്രയുടെ പ്രചരണാർത്ഥമാണ് ഗുരുസന്നിധി മൈതാനത്ത് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. കൂത്ത്പറമ്പ് ബ്ലോക്കിലെ ആയിരം മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് തിരുവാതിര അവതരിപ്പിച്ചത്.
കെപിസിസി സെക്രട്ടറി സുമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി.ഹാഷിം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. കെ.ടി.കുഞ്ഞമ്മദ്, വി.സുരേന്ദ്രൻ, കെ.സി.ബിന്ദു, ജിഷ വള്ള്യായി എന്നിവർ പ്രസംഗിച്ചു. ജവാഹർ ബാലജനവേദി കുട്ടികൾ അവതരിപ്പിച്ച ഭാരതീയം അരങ്ങേറി.

No comments

Powered by Blogger.