പി. ജയരാജനെതിരേ നടപടിയെടുത്തിട്ടില്ല; വാര്‍ത്തകള്‍ ഭാവനാസൃഷ്ടിയെന്ന് സിപിഎം

തിരുവനന്തപുരം: സംസ്ഥാന സമിതിയില്‍ പി. ജയരാജനെതിരേ വിമര്‍ശനമുണ്ടായെന്ന മാധ്യമ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് സിപിഎം. ജയരാജനെതിരേ അച്ചടക്ക നടപടികളെടുത്തിട്ടില്ല, വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

വിമര്‍ശനവും സ്വയം വിമര്‍ശനവും പാര്‍ട്ടിയില്‍ സ്വാഭാവികം. അതിനെ വക്രീകരിച്ച് വാര്‍ത്ത സൃഷ്ടിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. ജയരാജന്‍ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയെന്നത് മാധ്യമങ്ങളുടെ ഭാവനാസൃഷ്ടിമാത്രമാണെന്നും സിപിഎം വ്യക്തമാക്കി.

പാ​​ർ​​ട്ടി​​ക്ക് അ​​തീ​​ത​​നാ​​യി വ​​ള​​രാ​​നു​​ള്ള നീ​​ക്കവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സമിതിയിൽ ജയരാജനെതിരേ വി​​മ​​ർ​​ശ​​നം ഉ​​യ​​ർ​​ന്നതായുള്ള വാർത്തകൾ വന്നിരുന്നത്. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ജ​​യ​​രാ​​ജ​​നെ​​തി​​രേ ന​​ട​​പ​​ടി​​യു​​ണ്ടാ​​യേ​​ക്കു​​മെ​​ന്നാ​​യിരുന്നു വാർത്ത. കണ്ണൂർ ലോബിയിലെ ശക്തനായ നേതാവാണ് പി. ജയരാജൻ.

No comments

Powered by Blogger.