ജോലിക്കിടെ കുഴഞ്ഞു വീണ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു


ഇരിട്ടി :- ജോലിക്കിടെ കുഴഞ്ഞുവീണ് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു
മാടത്തിൽ ടൗണിലെ ഓട്ടോ ഡ്രൈവർ വിളമന ആയിരക്കളത്തിലെ മാണിക്കോത്ത് ഹൗസിൽ പി.കെ അശോകൻ (52) ആണ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്
പാറയിൻ കുഞ്ഞിരാമൻ നായർ - പുത്തലത്ത് സരോജിനി ദമ്പതികളുടെ മകനാണ്
ഭാര്യ: മാണിക്കോത്ത് രമ്യ
മക്കൾ:- നവ്യ ,അർജുൻ (ഇരുവരും ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ)

സഹോദരങ്ങൾ: സജ്ഞയ് ,രാജീവൻ, അജിത്ത്, രഞ്ചിത്ത്, ശ്രീജ

മാടത്തിൽ ടൗണിൽ നിന്നും ഓട്ടോ ടാക്സി ഓടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും കണ്ണൂർ എ.കെ.ജി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എ.കെ ജി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാളെ (വെള്ളിയാഴ്ച്ച) രാവിലെ 8 മണിയോടെ മാടത്തിൽ വിളമന ആയിരക്കളത്തെ വീട്ടിലെത്തിച്ച ശേഷം നാളെ ഉച്ചയോടെ കണ്ണൂർ പയ്യമ്പലത്ത് സംസ്ക്കരിക്കും

No comments

Powered by Blogger.