ലോറി ഇടിച്ചു തെറിപ്പിച്ച സ്കൂട്ടർ യാത്രികൻ മരിച്ചുഇന്നലെ ധർമ്മശാലയിൽ വച്ച് തെറ്റായ ദിശയിലൂടെ വന്ന ലോറി ഇടിച്ചു തെറിപ്പിച്ച സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു

ഇന്നലെ രാത്രി കോൾമൊട്ടയിൽ തെറ്റായ ദിശയിലുടെ അമിത വേഗതയിൽ വന്ന ലോറിയിടിച്ച് പരിക്കേറ്റ കോൾമൊട്ട തവളപ്പാറയിലെ നിർമ്മാണ തൊഴിലാളി പ്രമോദ് (43) ആണ് മരണപ്പെട്ടത്.
തളിപ്പറമ്പ കോൾ മൊട്ടയിൽ വച്ച് അമിത വേഗതയിൽ തെറ്റായ ദിശയിലൂടെ വന്ന് സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ ലോറിയെ ധർമ്മശാലയിലെയും കോൾ മൊട്ടയിലും ഉള്ള ചെറുപ്പക്കാർ സമയോജിതമായ ഇടപെടലിലൂടെ കണ്ടെത്തിയിരുന്നു

 ഭാര്യ സജിത ( വെജ് കോ കോൾമൊട്ട)
മക്കൾ - ആര്യാ (SSLC) ആധിഷ് ( അഞ്ചാം ക്ലാസ് )
സഹോദരങ്ങൾ - നളിനി ,കോമള ,പ്രീത
അമ്മ: ജാനകി
അച്ചൻ പരേതനായ കുഞ്ഞമ്പു
സംസ്ക്കാരം നാളെ ഉച്ചക്ക് 12 മണിക്ക്

No comments

Powered by Blogger.