മനുഷ്യന് എത്ര ക്രൂരന്മാരാവാന്‍ സാധിക്കുന്നു അതിന് ഇതിലും വലിയ ഒരു ഉദാഹരണം വേറെയില്ല.

ലോകത്തിന് മുന്നില്‍ ഒരു ഫോട്ടോയുടെ പേരില്‍ നാണം കെട്ട് തലതാഴ്ത്തി നില്‍ക്കുകയാണ് ഇന്ത്യ. സ്വന്തം ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യന്‍ കടന്നു കയറയതോടെ കാടുവിട്ട് നാട്ടിലേക്കെത്തുന്ന മിണ്ടാ പ്രാണികളോട് മനുഷ്യന് എത്രമാത്രം ക്രൂരനാകാം. അതിന് ഇതിലും വലിയ ഒരു ഉദാഹരണം വേറെയില്ല. ലോകത്തെ മൊത്തം മുറവേല്‍പ്പിച്ച ഒരു ഫോട്ടോയാണ് ലോക മാധ്യമങ്ങൡലടക്കം വലിയ ചര്‍ച്ച നടക്കുന്നത്. ആ ഫോട്ടോ എടുത്തത് ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ നിന്നുമാണെന്നത് ഇന്ത്യയെ നാണം കെടുത്തുന്നു.
ഇന്ത്യന്‍ ഫോട്ടോഗ്രാഫറായ ബിപ്ലാബ് ഹസ്ര പശ്ചിമ ബംഗാളിലെ ബങ്കുറ ഗ്രാമത്തില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോയാണ് മനുഷ്യ മനസാക്ഷിയെ മുറിവേല്‍പ്പിച്ചിരിക്കുന്നത്. 'നരകം ഇവിടെയാണ്' എന്ന അടിക്കുറിപ്പോടെ അച്ചടിച്ച ഈ ഫോട്ടോയാണ് ഈ വര്‍ഷത്തെ സാങ്ച്വറി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ് കരസ്ഥമാക്കിയത്.
ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കാട്ടാനക്കൂട്ടത്തിന് നേരെ മനുഷ്യര്‍ നടത്തുന്ന ആക്രമണങ്ങളില്‍ ക്യാമറയില്‍ പതിഞ്ഞ ഒരു ദൃശ്യം മാത്രമാണിതെന്ന് ഓര്‍ക്കണം. ഒരു ആനക്കുട്ടിയും അമ്മയാനയും ഇത്തരമൊരു ആക്രമണത്തിന് വിധേയനായി പായുന്നതാണ് ചിത്രം. കാലുമുഴുവനും വാലിലും തീ പിടിച്ച കുട്ടിയാനയും അമ്മയും ഓടുന്ന കാഴ്ച ലോക മനസാക്ഷിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
കുട്ടിയാന ഗുരുതര പരിക്കുകളേല്‍ക്കാതെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഫോട്ടോഗ്രാഫറായ ബിപ്ലാബ് ഹസ്ര ലോകത്തോട് പങ്കു വെച്ചെങ്കിലും ഈ ചിത്രം ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. തന്റെ പതിനാല് വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി ജീവിതത്തിനിടയില്‍ ഇത്തരമൊരു ക്രൂരമായ കാഴ്ച്ച കാണേണ്ടി വന്നിട്ടില്ലെന്നാണ്് ബിപ്ലാബ് പറയുന്നു.

No comments

Powered by Blogger.