സമ്പാദ്യം ആരംഭിക്കാം

മാസവരുമാനത്തിനു ശേഷം എത്ര പണം ഉണ്ടെങ്കിൽ സമ്പാദ്യം ആരംഭിക്കാൻ തുടങ്ങണം എന്ന തീരുമാനം എടുക്കാൻ വിഷമിക്കുന്നുണ്ടെങ്കിൽ ആദ്യവരുമാനം മുതൽ തന്നെ സമ്പാദ്യം തുടങ്ങണം എന്നതാണ് ശരിയായ ഉത്തരം. ഒരു ജോലി ലഭിച്ചതിനു ശേഷം അടിസ്ഥാന ആവശ്യങ്ങൾ കഴിഞ്ഞ് മിച്ചം വരുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം കൊണ്ട് സമ്പാദ്യം തുടങ്ങാം. അതിന് പുറമെ അടിയന്തരാവശ്യങ്ങൾക്ക് വേണ്ടിയുള്ള തുകയും മാറ്റിവെക്കാൻ തുടങ്ങേണ്ടതാണ്. എന്നിരുന്നാലും പണം സമ്പാദിക്കുന്നതിനു മുമ്പ് കൈകാര്യം ചെയ്യേണ്ടി വരുന്ന മറ്റ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിശകലനം ചെയ്യാം.

1. വരവറിഞ്ഞു ചിലവഴിക്കുക

സമ്പാദ്യം ആരംഭിക്കുന്നതിനു മുമ്പായി നിങ്ങളുടെ പ്രതിമാസ ചെലവുകൾ വരുമാനത്തിൽ നിന്ന് ചെലവഴിക്കാൻ പറ്റുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. നിങ്ങൾ ചിന്തിക്കേണ്ടത് ഏറ്റവും അടിസ്ഥാന ആവശ്യങ്ങളെ കുറിച്ചാണ്, അല്ലാതെ സുഖസൗകര്യങ്ങൾക്കും ആഡംബരങ്ങൾക്കും വേണ്ടിയുള്ള ചെലവുകളെക്കുറിച്ചല്ല. ഭക്ഷണം, ആവശ്യത്തിനുള്ള വസ്ത്രം, വാടക, യൂട്ടിലിറ്റി പെയ്മന്റുകൾ തുടങ്ങിയവയാണ് പ്രഥമം . ചിലപ്പോൾ നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ അപേക്ഷിച്ചു തുടക്കമെന്ന നിലയിലെ  ശമ്പളത്തിൽ ചെലവുകളുമായി പൊരുത്തപ്പെട്ടു പോകാൻ ബുദ്ധിമുട്ടായി വന്നേക്കാം. ചെലവുകൾ കുറച്ച് കൂടുതൽ പണം മിച്ചം വരുത്താൻ ശ്രദ്ധിക്കുക (പ്രത്യേകിച്ച് അനാവശ്യ ചിലവുകൾ ).

2. ഉയർന്ന പലിശയുള്ള കടബാധ്യത സൂക്ഷിക്കുക

ക്രെഡിറ്റ് കാർഡ് കടം അല്ലെങ്കിൽ മറ്റ് ഉയർന്ന പലിശയുള്ള കടം ഉണ്ടെങ്കിൽ, നിങ്ങൾ ഓരോ മാസവും കൂടുതൽ തുക സമ്പാദ്യത്തിന് മാറ്റിവെക്കുക എന്നു പറയുന്നതിൽ അർത്ഥമില്ല. സമ്പാദ്യത്തിൽ നിന്ന് ലഭിക്കുന്നതിനെക്കാൾ കൂടുതൽ തുക പലിശയിനത്തിൽ മാസം തോറും കൊടുക്കേണ്ടിവരുന്നു. അതുകൊണ്ട് കടബാധ്യത തീർക്കുന്നതിന് ശ്രദ്ധകൊടുക്കുകയും സമ്പാദ്യം അതിനുശേഷം ആരംഭിക്കുകയും ചെയ്യാം. ഇത് താരതമ്യേന ഒരു മെച്ചപ്പെട്ട ഒരു സാമ്പത്തിക സ്ഥിതിയിലേക്ക് നയിക്കുകയും, കൂടൂതൽ തുക പലിശയിനത്തിൽ നഷ്ടപ്പെടുന്നത് കുറയ്ക്കുകയും ചെയ്യും. കടം തിരിച്ചടവ് പദ്ധതി ആവിഷ്‌കരിച്ചാൽ കൂടുതൽ വേഗത്തിൽ കടബാധ്യത ഒഴിവാക്കാൻ സാധിക്കും. ഇതിനു പുറമേ മാസബജറ്റ് ഉണ്ടാക്കുക എന്നുള്ളതും കടബാധ്യത ഒഴിവാക്കാൻ വളരെ സഹായകരമാണ്. ഇതുവരെയായി ബജറ്റ് ഉണ്ടാക്കിയില്ല എങ്കിൽ ഇന്നു തന്നെ മാസ ബജറ്റ് ഉണ്ടാക്കുക.


3. ഇപ്പോൾ സമ്പാദ്യം തുടങ്ങാൻ കഴിയിയുമോ?

തീർച്ചയായും,
നിങ്ങൾ ചെവവഴിക്കുന്ന കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ പണം സമ്പാദ്യത്തിലേക്കോ അല്ലെങ്കിൽ ബാധ്യതയിലേക്കോ മാറ്റി ഉടൻ തന്നെ സമ്പാദ്യശിലം തുടങ്ങാൻ സനദ്ധരാവുക. വിവേചനപരമായ ചെലവാക്കലിലൂടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു സാമ്പത്തിക മിച്ചം നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയും. ഏറ്റെവും പ്രധാനപ്പെട്ട കാര്യം വീണ്ടും ബാധ്യതയിലേക്ക് പോകാതെ നിങ്ങളുടെ ആസ്തി അനായാസമായി നിർമ്മിക്കാൻ കഴിയും.!! ഏതെങ്കിലും ഒരു വിഭാഗങ്ങളിലായി ആഴ്ചതോറും ലാഭിക്കുന്ന ഒരു തുക വർഷാവസാനം ആകെയുള്ള സമ്പാദ്യത്തിൽ ഒരു മുതൽകൂട്ടായി മാറ്റാൻ സാധിക്കും. പണം സമ്പാദിക്കുന്ന കാര്യത്തിൽ ഒഴിവുകഴിവുകൾ ഇല്ല എന്നു ഉറപ്പുവരുത്തേണ്ടത്  പ്രധാനമാണ്. എല്ലാ വർഷവും അവധിക്കാലത്തിനു വേണ്ടി കുടുതൽ പണം ചെലവഴിക്കുമ്പോഴും എല്ലാ മാസവും വസ്ത്രങ്ങൾ വാങ്ങുന്നതിന് കൂടുതൽ പണം ചെലവഴിക്കുമ്പോഴും ബജറ്റിൽ അധിക പണം കണ്ടെത്താൻ മറ്റു ചെലവുകൾ ബജറ്റിൽ കുറക്കേണ്ടത് അത്യാവശ്യമാണ്. വിനോദങ്ങൾക്കും മറ്റും പണം ചെലവാക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്കുള്ളിലാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സമ്പാദ്യത്തിനുവേണ്ടി കൂടൂതൽ ശ്രദ്ധ കൊടുക്കുന്നു എന്നു വച്ചാൽ ചെലവാക്കുന്ന പണത്തിന് കൂടുതൽ നിരീക്ഷണം നൽകുന്നു എന്ന്  അർത്ഥം.

4. സമ്പാദിക്കാൻ എത്ര  തുക മാറ്റിവെക്കണം?.

നിങ്ങൾ കഴിയുന്ന തുക സമ്പാദ്യത്തിനായി മാറ്റിവെക്കുക.
സമ്പാദിക്കാൻ ഉദ്ദേശിക്കുന്ന ഒരു നിശ്ചിത തുക കണ്ടെത്താൻ പ്രയാസമായിരിക്കും.  ഒരു നിശ്ചിത തുക ലക്ഷ്യം വച്ചുകൊണ്ടായിരിക്കണം സമ്പാദിക്കാൻ ആരംഭിക്കേണ്ടത്. വരുമാനത്തിന്റെ ഒരു നിശ്ചിത തുക മാത്രം ചെലവാക്കിക്കൊണ്ട് ബാക്കി സമ്പാദ്യത്തിലേക്ക് മാറ്റാനാണ് ശ്രമിക്കേണ്ടത്.

(സമ്പാദ്യത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാൻ ലേഖകനെ വിളിക്കാവുന്നതാണ്)

തയ്യാറാക്കിയത്;
മുരളീകൃഷ്ണൻ.കെ
(സാമ്പത്തിക -ഇൻഷുറൻസ് വിദഗ്ദൻ ആണ് ലേഖകൻ )
9961424488

No comments

Powered by Blogger.