വേളം പൊതുജന വായനശാല സംഘടിപ്പിക്കുന്ന നാടകോത്സവം 2017 ഡിസംബർ 1 മുതൽ 5 വരെമയ്യിൽ :നന്മയുടെ നല്ലീണങ്ങളും നാട്ടു മൊഴികളും സമ്മാനിക്കുന്ന നാടകോത്സവം സമാഗതമാവുകയാണ്.
വേളം പൊതുജന വായനശാല സംഘടിപ്പിക്കുന്ന
അഖില കേരള *പ്രൊഫഷണൽ നാടകോത്സവം* *2017 ഡിസംബർ 1 മുതൽ 5 വരെ* നടക്കുകയാണ്. ഈ നാടക
വർഷത്തിലെ ഏറ്റവും മികച്ച 5 നാടകങ്ങളാണ്
നാടകോത്സവത്തിന് മാറ്റുരയ്ക്കുന്നത്.
ഒന്നാം ദിവസം വടകര കാഴ്ച അവതരിപ്പിക്കുന്ന
നാടകം *എം .ടിയും ഞാനും.* പ്രൊഫഷണൽ നാടക
രംഗത്തെ സാമ്പ്രദായിക ശൈലികളിൽ നിന്നുള്ള
പൊളിച്ചെഴുത്താണ് നാടകം. വർത്തമാനകാല
മനുഷ്യന്റെ ദുരചിന്തകളും, അതിലൂടെ
സമൂഹത്തിനുണ്ടാകുന്ന വിപത്തുക്കളും നാടകം
പൊള്ളയില്ലാതെ കാട്ടുന്നുണ്ട്.
രണ്ടാം ദിവസം ഫ്രാൻസിസ്. ടി. മാവേലിക്കര
രചിച്ച് ജലീൽ സംഘകേളി അവതരിപ്പിക്കുന്ന *ഒരു നാഴി മണ്ണ്.* കർഷകനില്ലാത്ത ലോകം
സങ്കല്പ്പിക്കാൻ പോലുമാകില്ല എന്നുനമ്മെ
ഓർമ്മപ്പെടുത്തുക മാത്രമല്ല കർഷക ആത്മഹതൃ, കർഷക
സമരം തുടങ്ങി ഇന്ത്യ നേരിടുന്ന
പ്രധാനവെല്ലുവിളികളെ ശക്തമായി
പ്രതിപാദിക്കുന്നു. ഒരു നാടകത്തിനപ്പുറം
സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയാണ്.
മൂന്നാം ദിവസം സംസ്ഥാന നാടക അവാർഡ്
ജേതാക്കൾ ഒന്നിക്കുന്ന വള്ളുവനാട് ബ്ലാക്ക് ലൈറ്റ്
തിയറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടകം *മഴ.*
പ്രണയത്തിന്റെ, പ്രതികാരത്തിന്റെ,
സ്വാർത്ഥലാഭങ്ങളുടെ, സങ്കടങ്ങളുടെയെല്ലാം
പരിപ്രേക്ഷ്യം നിറഞ്ഞ മഴ… പരിചരണ ഹൃദ്യത
കൊണ്ട് ഭാവോഷ്മളത കൊണ്ടും മികവുറ്റ സൃഷ്ടി.
നാലാം ദിവസം ഓച്ചിറ സരിഗ
അവതരിപ്പിക്കുന്ന നാടകം *രാമേട്ടൻ.* മലയാള
നാടകവേദിയിൽ ഒരു പിടി നല്ല നാടകങ്ങൾ
സമ്മാനിച്ച സരിഗ പുതുമയും നന്മയും പേറുന്ന ഒരു
നാടകവുമായി വീണ്ടും എത്തുകയാണ്.
കഥാപാത്രങ്ങളോ കഥാസന്ദർഭങ്ങളോ ആയി
അന്യം നില്ക്കാതെ ചില ചുറ്റുവട്ട കാഴ്ചകളാണ്
രാമേട്ടൻ.
അവസാന നാടകമായ തിരുവനന്തപുരം സൗപർണിക
അവതരിപ്പിക്കുന്ന നാടകം *നിർഭയ.*
വർത്തമാനകാലത്തെ പൊളളുന്ന, പൊള്ളിക്കുന്ന
ചില യാഥാർത്ഥ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കെട്ടിലും മട്ടിലും പുതുമകളുടെ പുത്തനനുഭവം
കൂടിയാണ് ഈ നാടകം.
നാടിനകം പറഞ്ഞ കഥകളുടെ ചെപ്പേടകവുമായി
നാടകക്കാരെത്തുമ്പോൾ വേദിക്കുളളിലെ
ഇത്തിരി വെട്ടത്തിൽ മിന്നി മറയുന്ന വിസ്മയങ്ങൾ
കാണാൻ കൊതിയോടെ, കൗതുകത്തോടെ, മയ്യില്
എന്ന ഗ്രാമം കാത്തിരിക്കുന്നു…
നാടകോത്സവം ഇബ്രാഹിം വേങ്ങര ഉദ്ഘാടനം ചെയ്യും. കൃത്യം 7 മണിക്ക് തന്നെ നാടകങ്ങൾ ആരംഭിക്കും.
മുഴുവന് കലാപ്രേമികളുടെയും സഹകരണം
പ്രതീക്ഷിക്കുന്നു…

No comments

Powered by Blogger.