EXCLUSIVE KannurVarthakal.com മാതൃകയായി ജില്ലാ കലക്ടർ. മുഴപ്പിലങ്ങാട് മാരത്തണിൽ തഴയപ്പെട്ട പി രാഗേഷിന് ഇത് അഭിമാന നിമിഷം

ഞായറാഴ്ച മുഴപ്പിലങ്ങാട് ബീച്ചിൽ നടന്ന മാരത്തോൺ ഓട്ടത്തിൽ ഏറെ മുന്നിലെത്തിയിട്ടും പരിഗണിക്കപ്പെട്ടില്ല എന്ന ആക്ഷേപം  നിലനിൽക്കെ മുഴപ്പിലങ്ങാട് സ്വദേശി രാഗേഷിനെ തേടി അഭിനന്ദനവും കാഷ് അവാർഡും. മത്സരം കണ്ട പലരും പറഞ്ഞു രാഗേഷാണ് മുന്നിലെത്തിയതെന്ന്. എന്നിട്ടും രാഗേഷ് തഴയപ്പെട്ടു. മാരത്തോണും കഴിഞ്ഞു സമ്മാനവും വാങ്ങി കിട്ടിയവരൊക്കെ പോയി. എന്നാൽ തിങ്കളാഴ്ച രാവിലെ തന്നെ കലക്ടറുടെ ഓർഡർ വന്നു. കലക്ടറുടെ ചേമ്പറിലെത്താൻ.  കലക്ടറുടെ ചേംമ്പറിൽ വിളിച്ചു വരുത്തിയ രാഗേഷിനെ കലക്ടർ മീർ മുഹമ്മദലി ആദരപൂർവ്വം സ്വീകരിക്കുകയും അഭിനന്ദിക്കുകയും  കാഷ് അവാർഡ് സമ്മാനിക്കുകയും ചെയ്തു. വൈകിക്കിട്ടിയ ഈ അംഗീകാരത്തിന് എല്ലാവരോടും നന്ദി പറയുകയാണ് രാഗേഷ്.

No comments

Powered by Blogger.