പേരാവൂർ ചെക്കേരിയിൽ ഉൾവനത്തിലെ വൻവാറ്റുകേന്ദ്രം എക്സൈസ് തകർത്തു


എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡും പേരാവൂർ എക്സൈസ് റേഞ്ചും  കണ്ണവം ഫോറസ്റ്റ് റേഞ്ച്  നെടുംപൊയിൽ സെക്ഷനും ചേർന്ന് കോളയാട് ചെക്കേരി ഐരാണിക്കുണ്ട്  വനമേഖലയിൽ നടത്തിയ സംയുക്ത റെയ്ഡിൽ ഉൾവനത്തിൽ പുഴയോരത്ത് പ്രവർത്തിച്ചിരുന്ന വൻ വാറ്റുകേന്ദ്രം കണ്ടെത്തി തകർത്തു.
ഇവിടെ പ്രത്യേകം സജ്ജമാക്കിയ താത്ക്കാലിക ഷെഡ്ഢിലാണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും   ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷ്, 5 ലിറ്റർ ചാരായം, വിവിധ തരത്തിലുള്ള വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തു.
പ്രതികളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതികൾക്കായി സംയുക്ത അന്വേഷണം തുടരുന്നു. 

റെയ്ഡിൽ പേരാവൂർ റേഞ്ച്  അസി:എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.സി.ജോൺ,  പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വിജയൻ, സി.പി.ഷാജി, കെ.പി.സനേഷ്, സതീഷ് വിളങ്ങോട്ടുഞാലിൽ,  കെ.ശ്രീജിത്ത്, ഡ്രൈവർ ജോർജ് ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ മനോജ് വർഗീസ് എന്നിവർ പങ്കെടുത്തു.

No comments

Powered by Blogger.