പാചകവാതക വില വർദ്ധിച്ചുകണ്ണൂർ :രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിച്ചു. സബ്സിഡിയില്ലാത്ത ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് സിലണ്ടറിന് 93 രൂപയും, സബ്സിഡിയുള്ളതിന് 4.56 രൂപയുമാണ് വര്‍ധിച്ചത്. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് 143 രൂപ വര്‍ധിച്ച്‌ 1268 രൂപയുമായി. പുതുക്കിയ വില ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

പുതുക്കിയ വില വരുന്നതോടെ 14 കിലോഗ്രാമുള്ള സബ്സിഡിയുള്ള പാചകവാതക സിലണ്ടറിന് 491.13 രൂപയില്‍ നിന്ന് 495.69 രൂപയായി മാറും. അതേ സമയം സബ്സിഡിയില്ലാത്ത പാചക വാതകത്തിന് 743 രൂപയാണ് പുതിയ വില.

പാചക വാതകത്തിന്റെ സബ്സിഡി വരുന്ന മാര്‍ച്ച്‌ മാസത്തോടെ എടുത്ത് കളയുന്നതിന്റെ ഭാഗമായി എല്ലാ മാസവും പാചക വാതക വില വര്‍ധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ലോക്സഭയെ അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് വില വര്‍ധനവ്.

No comments

Powered by Blogger.