കൊല്ലം ചവറയില് സംഘര്‍ഷം: അന്‍പതോളം പേര്‍ക്ക് പരിക്ക്

കൊല്ലം ചവറയില്‍ സി.പി.എം - എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. എസ്.ഡി.പി.ഐ തെക്കന്‍ മേഖലാ ജാഥയ്ക്ക് സ്വീകരണം നല്‍കുന്നതിനുവേണ്ടി തയ്യാറാക്കിയ വേദിക്കും സി.പി.എം ഏരിയ സമ്മേളനം നടന്ന വേദിക്കും സമീപത്തായിരുന്നു ആക്രമണം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

നേതാക്കള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി വാഹനങ്ങള്‍ക്കും കേടുവരുത്തിയിട്ടുണ്ട്. സ്ഥലത്ത് പോലീസ് ക്യാമ്ബുചെയ്യുന്നുണ്ട്.

No comments

Powered by Blogger.