രണ്ടാം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോറിന് പകരം നനഞ്ഞ തുണി


പത്തനംതിട്ട : കല്ലറയിൽ നിന്നും പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്ത യുവാവിന്റെ തലച്ചോർ കാണ്മാനില്ല. പകരം നനഞ്ഞ തുണിയാണ് ഉണ്ടായിരുന്നത്. തുണിക്കകത്ത് ഒമ്പത് സെന്റിമീറ്റര്‍ നീളമുള്ള മുടിയും ഉണ്ടായിരുന്നു. മടന്തമണ്ണില്‍ സിന്‍ജോമോന്റെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്തത്.

കഴിഞ്ഞ തിരുവോണ നാളിലാണ് മടന്തമണ്ണില്‍ സിന്‍ജോമോനെ വീടിനു സമീപത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. സിന്‍ജോമോന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയുടെ ഭാഗമായാണ് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു ആദ്യ പോസ്റ്റ്മോര്‍ട്ടം നടന്നത്.അത്തിക്കയം നിലയ്ക്കല്‍ മാര്‍ത്തോമ്മാ പള്ളിയുടെ കല്ലറിയില്‍നിന്നു പുറത്തെടുത്ത്, ആര്‍ഡിഒ വി. ജയമോഹന്റെ നേതൃത്വത്തിലായിരുന്നു രണ്ടാം പോസ്റ്റ്മോര്‍ട്ടം. തലച്ചോറിന് പുറമെ മുകളിലെ നിലയില്‍ രണ്ടു പല്ലും കാണാതായിട്ടുണ്ട്.

No comments

Powered by Blogger.