ഹാദിയയുടെ മനോനില ശരിയല്ലെന്നു കുടുംബം; കേസിൽ നിർണായക നീക്കം


ന്യൂഡല്‍ഹി: ഹാദിയ കേസില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് എന്‍.ഐ.എയും പിതാവിന്റെ അഭിഭാഷകനും. വിവാഹ സമ്മതം സംബന്ധിച്ച ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എന്‍.ഐ.എ. ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതിനാല്‍ വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാകില്ലെന്ന് എന്‍.ഐ.എ. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുദ്രവച്ച കവറില്‍ ഇക്കാര്യം വ്യക്തമാക്കുന്നതായാണ് സൂചന. കേരള ഹൗസില്‍ പാര്‍പ്പിച്ചിരിക്കുന്ന ഹാദിയയെ നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് സുപ്രീം കോടതിയില്‍ ഹാജരാക്കും. 
ഭർത്താവ് ഷെഫിൻ ജഹാനൊപ്പം ജീവിക്കാനാണ് താൽപര്യമെന്നും തന്നെയാരും നിർബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്നും നീതിലഭിക്കണമെന്നും ഡൽഹിയിലേക്ക് യാത്ര പുറപ്പെടും മുൻപ് ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നേരിട്ട് ഹാജരാകാനുള്ള സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് ഡൽഹിക്കു പോകാനായി പുറപ്പെടുമ്പോഴാണ് ഹാദിയ നിലപാട് വ്യക്തമാക്കിയത്.

ഭർത്താവ് ഷെഫിൻ ജഹാനൊപ്പം ജീവിക്കാനാണ് താൽപര്യം. തന്നെയാരും നിർബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത്. തനിക്ക് നീതികിട്ടണം. ജീവിക്കാനാവശ്യമായ സംരക്ഷണവും ലഭിക്കണമെന്നും ഹാദിയ പറഞ്ഞു. ഈ സാഹചര്യത്തിലാണ് കുടുംബത്തിന്റെ നിലപാടുമാറ്റം.

ഹാദിയ– ഷെഫിൻ വിവാഹം റദ്ദാക്കി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. ഹാദിയയെ വീട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഷെഫിനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹാദിയ കേസിൽ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചുള്ള റിപ്പോർട്ട് എൻഐഎ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുദ്ര വച്ച കവറിലാണു റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ ദിവസം എൻഐഎ സംഘം വൈക്കത്തെ വീട്ടിലെത്തി ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തിരുന്നു.

No comments

Powered by Blogger.