ഭർത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹം, നീതി കിട്ടണം: ഹാദിയ മാധ്യമങ്ങളോട്ഹാദിയയുടെ പ്രതികരണം തേടി. 'ഞാന്‍ മുസ്ലീം, എനിക്ക് ജീവിക്കണം, ഭര്‍ത്താവിനൊപ്പം പോകണം എന്നു മാത്രമാണ് അവര്‍ വിളിച്ചുപറഞ്ഞത്.
കൊച്ചി: തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്ന് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞ് ഹാദിയ. സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് ഡല്‍ഹിയിലേക്ക് പോകുന്നതിനായി മാതാപിതാക്കള്‍ക്കും പോലീസിനുമൊപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ ഹാദിയയുടെ പ്രതികരണം തേടി. 'ഞാന്‍ മുസ്ലീം, എന്നെആരും നിര്‍ബന്ധിച്ച് മതംമാറ്റിയതല്ല, എനിക്ക് ജീവിക്കണം, ഭര്‍ത്താവിനൊപ്പം പോകണം’ എന്നു മാത്രമാണ് അവര്‍ വിളിച്ചുപറഞ്ഞത്. 
കനത്ത പോലീസ് സുരക്ഷയിലാണ് ഹാദിയയെ നെടുമ്പാശേരിയില്‍ എത്തിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടിന് വൈക്കം ടി.വി പുരത്തെ വീട്ടില്‍ നിന്ന് പുറപ്പെട്ട സംഘം 3.30 ഓടെയാണ് നെടുമ്പാശേരിയില്‍ എത്തിയത്. നാല് പോലീസ് വാഹനങ്ങളുടെ അകന്പടിയോടെയാണ് നെടുന്പാശേരിയില്‍ എത്തിയത്. 6.30നാണ് ഇവര്‍ ഡല്‍ഹിക്ക് പോവുക. 27ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഹാദിയയെ ഹാജരാക്കാനാണ് ​കോടതി പിതാവ് അശോകനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഹാദിയയുടെ നിലപാട് അറിയുന്നതിനാണിത്. വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞതുതന്നെയായിരിക്കും ഹാദിയ കോടതിയിലും പറയുക എന്നു കരുതാം.
മാതാപിതാക്കള്‍ക്കൊപ്പം വൈക്കം, കടുത്തുരുത്തി സി.ഐമാരുടെ നേതൃത്വത്തിലുള്ള അഞ്ച് പോലീസുകാരും സുരക്ഷയ്ക്കായി ഹാദിയയുടെ കൂടെ ഡല്‍ഹിക്ക് പോകുന്നുണ്ട്. കേരള ഹൗസിലായിരിക്കും ഹാദിയയ്ക്ക് താമസമൊരുക്കുക.

No comments

Powered by Blogger.