സര്‍ക്കാര്‍ നികുതി കുറച്ചിട്ടും ഹോട്ടലുകള്‍ കുറയ്ക്കുന്നില്ല
ഹോട്ടല്‍ ഭക്ഷണത്തിന്റെ നികുതി സര്‍ക്കാര്‍ കുറച്ചിട്ടും ഹോട്ടലുകള്‍ കുറയ്ക്കുന്നില്ല. നികുതി കുറച്ചവരാവട്ടെ വില കുറച്ചില്ല. ഹോട്ടല്‍ ഭക്ഷണത്തിന്റെ ജി.എസ്.ടി. അഞ്ചുശതമാനമാക്കി ഏകീകരിച്ച തീരുമാനം ഇന്നലെ പ്രാബല്യത്തിലായെങ്കിലും പല ഹോട്ടലുകളും ഇളവ് ഉപഭോക്താക്കളിലേക്കു കൈമാറിയില്ല. കൊച്ചിയിലെ ചില ഹോട്ടലുകള്‍ നികുതിനിരക്ക് അഞ്ചുശതമാനമാക്കിയെങ്കിലും 18% നികുതി ഈടാക്കിയപ്പോള്‍ വാങ്ങിയ അത്രയും തുക തന്നെ ഇന്നലെയും ഈടാക്കിയെന്നു പരാതിയുണ്ട്. ചില ഹോട്ടലുകളും റെസ്റ്റോറന്റുകളും 12, 18 ശതമാനം നിരക്കില്‍ നികുതി ഈടാക്കുന്നത് ഇന്നലെയും തുടര്‍ന്നു. അമിതവില ഈടാക്കുന്ന ഹോട്ടലുകളുടെ തട്ടിപ്പുതടയാന്‍ സംസ്ഥാന വാണിജ്യനികുതി വകുപ്പ് മൂന്നു മേഖലകളായി തിരിഞ്ഞ് വിവിധ സ്ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനയും ഊര്‍ജിതമാക്കി.
By മംഗളം
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.