കുഞ്ഞിന്റെ ജീവനുവേണ്ടിയുള്ള ഓട്ടം:എല്ലാം മറന്ന് ഉറക്കമൊഴിച്ചു പ്രാർത്ഥനയോടെ കേരളം ഒരുമിച്ചു

. കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് തിരുവന്തപുരത്തേക്ക് ഒരു മാസം പ്രായമുള്ള കുഞ്ഞുമായി പോകുന്ന ആംബുലൻസിനു വഴിയൊരുക്കാൻ അർദ്ധ രാത്രിയിലും വഴിനീളെ സുമനസ്സുകൾ ഉറക്കമൊഴിച്ച് കാത്തിരുന്നു . ആംബുലൻസിനു സുഗമമായ യാത്ര ഒരുക്കി സോഷ്യൽ മീഡിയ ഒന്നടങ്കം ചരിത്ര സംഭവമായി.
ചൈൽഡ് പ്രൊട്ടക്ട് ടീം പ്രവർത്തകരുടെ നേതൃത്വത്തിൽ 15 / 11/ 2017 ബുധനാഴ്ച്ച രാത്രി 8:45 നു കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും യാത്ര തിരിച്ച ആംബുലൻസ് 6 .5 മണിക്കൂർകൊണ്ട് ഇന്ന് രാവിലെ (16 / 11 / 2017) 3.22 നു കുഞ്ഞുമായി ശ്രീ ചിത്തിരയിലെത്തി. യാത്രയില്‍ വഴിയൊരുക്കിയും പ്രാര്‍ത്ഥനയോടെ കാത്തിരുന്ന സുമനസ്സുകളും ഇമ തെറ്റാതെ വാഹനം നിയ്രന്തിച്ച ഡ്രൈവർ കാസർഗോഡ് സ്വദേശി തമീമും ചൈൽഡ് പ്രൊട്ടക്ട് ടീം പ്രവർത്തകരും കേരള ജനതയുടെ അഭിമാനമായി മാറി. കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഒന്നായി കൈ കോർത്തത്തിന്റെ ഫലമായാണ് എവരിലേക്കും വർത്തയെത്തിക്കാൻ കഴിഞ്ഞതും വഴിയൊരുക്കാൻ സഹായമായതും

No comments

Powered by Blogger.