ധർമശാല പേരാൽ ഹോട്ടൽ താത്കാലികമായി അടച്ചിടാൻ കളക്ടർ ഉത്തരവിട്ടു


ധർമശാല :പേരാൽ ഹോട്ടൽ താത്കാലികമായി അടച്ചിടാൻ കളക്ടർ ഉത്തരവിട്ടു കഴിഞ്ഞ ദിവസത്തെ ചാനൽ റിപ്പോർട്ടറെ കയ്യേറ്റം ചെയ്തതാണ് കാരണം കഴിഞ്ഞ ദിവസം വാർത്തയെടുക്കാൻ ചെന്ന ചാനൽ റിപ്പോർട്ടർക്കു നേരെ കൈയ്യേറ്റവും അസഭ്യ വർഷവും. ധർമ്മശാല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സീൽ ടി.വി. ന്യൂസ് റിപ്പോർട്ടർ നീതുവിനു നേരെയാണ് കൈയ്യേറ്റമുണ്ടായത്. ധർമ്മശാലയിലെ പേരാൽ ഹോട്ടൽ ജീവനക്കാരനാണ് കൈയ്യേറ്റം ചെയ്തത്. കേട്ടാലറയ്ക്കുന്ന ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തു. നീതുവിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 പരിക്കേറ്റ നീതുവിനെ ജെയിംസ് മാത്രു MLA തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം, മഹിളാ കോൺഗ്രസ്  ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദ്  സി.പി.എം ഏരിയാ കമ്മിറ്റിയംഗം കെ.കൃഷ്ണൻ, ബി.ജെ.പി കോഴിക്കോട് മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരൻ എന്നിവരും സന്ദർശിച്ചു

No comments

Powered by Blogger.