മാരത്തണിൽ ഓടി കലക്ടറുടെ കയ്യിൽ നിന്നും നേടിയ 10000 രൂപ മലബാർ ക്യാന്‍സര്‍ സെന്ററില്‍ നൽകി ടി .പി രാജേഷ്കണ്ണൂര്‍: ദയയുടെയും കാരുണ്യത്തിന്റെ ലോകത്ത് താരമായി ടി.പി രാജേഷ്. മുഴപ്പിലങ്ങാട് കഴിഞ്ഞ ദിവസം നടന്ന ബീച്ച് മാരത്തണില്‍ ഒന്നാമതായി ഓടി എത്തിയിട്ടും അന്ന് അംഗീകരിക്കപ്പെടാതെ പിറ്റേ ദിവസം പ്രത്യേക സമ്മാനമായി കളക്ടർ ചേമ്പറിൽ വിളിച്ചു വരുത്തി നൽകിയ പതിനായിരം രൂപ മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലുള്ള കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പിറ്റേദിവസം തന്നെ കൈമാറിയാണ് രാജേഷ് മാതൃകയായത്.

കളക്ടർ ചേമ്പറിൽ വിളിച്ച് സമ്മാനം നൽകിയ കാര്യം 'കണ്ണൂർ വാർത്തകൾ' റിപ്പോർട്ട് ചെയ്തിരുന്നു.

രാജേഷിനൊപ്പം സുഹൃത്തുക്കളായ അനിലേഷ് അർഷ( സിനി- സിരിയൽ നടൻ) നിതിന്‍ലാലും ഭവിനേഷും ഉണ്ടായിരുന്നു. കാസര്‍കോട് പാവപ്പെട്ട ആദിവാസി കുടുംബത്തിലെ കുട്ടിയായ മായക്കാണ് തുക നല്‍കിയത്. സ്വീകരിച്ച ഉടനെ മായയുടെ രക്ഷിതാവ് രാജേഷിനെ കെട്ടിപ്പിടിച്ചു കരഞ്ഞത് കണ്ടു നിന്നവരുടെ കണ്ണിലും നനവ് പടർത്തി.കലക്ടറുടെ ചേംമ്പറിൽ വിളിച്ചു വരുത്തിയ രാഗേഷിന് സമ്മാന തുക നൽകുന്നു 

No comments

Powered by Blogger.