കമിതാക്കൾ കണ്ണൂരിൽ ട്രൈയിനിന് മുന്നില്‍ ചാടി: കാമുകി മരിച്ചുകണ്ണൂർ: ട്രെയിനിന് മുന്നിലേക്ക് ചാടിയ കമിതാക്കളില്‍ കാമുകി മരിച്ചു, കാമുകനെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് കരിമ്പം പൂമംഗലത്തെ അതിര(20) ആണ് മരിച്ചത്. കാമുകന്‍ പന്നിയൂര്‍ പൂവ്വത്തെ അക്ഷയ്(19)
ആതിര ടിടിസി വിദ്യാര്‍ത്ഥിനിയും അക്ഷയ് പ്ലസ്ടു വിദ്യാര്‍്ത്ഥിയുമാണ്.
അക്ഷയ് നെയാണ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാത്രി എട്ടേകാലിനാണ് ഇരുവരേയും ചെറുകുന്ന് താവം പുന്നച്ചേരി പിഎച്ച്‌സിക്ക് മുന്നില്‍ റെയിലിന് സമീപം വീണുകിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്.

പോലീസില്‍ വിവരമറിയിച്ചത് പ്രകാരം പോലീസ് ജീപ്പില്‍ തന്നെ ഇരുവരേയും ചെറുകുന്ന് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ആതിര മരണപ്പെട്ടു.

കണ്ണൂര്‍ ഡിസിആര്‍ബിയിലെ സിവില്‍ പോലീസ് ഓഫീസര്‍ ചവനപ്പുഴയിലെ മധുവിന്റെ മകളാണ് ആതിര. അക്ഷയ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു

No comments

Powered by Blogger.