റെയിൽവേയുടെ സമയമാറ്റം കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ദുരിതമാവുന്നു


കണ്ണൂര്‍: നവംബര്‍ ഒന്നുമുതല്‍ പരശുറാം എക്‌സ്പ്രസിന്റെ സമയം മാറ്റിയത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിവിധ ജില്ലകളിലെ ജോലിക്കാര്‍ ഏറെ ആശ്രയിക്കുന്ന പരശുറാം അരമണിക്കൂറോളം വൈകിയാണ് പുതുക്കിയ സമയം.

നേരത്തെ കണ്ണൂരില്‍ 6.50ന് എത്തിയിരുന്നു.പിന്നീട് അത് 7.10ലേക്ക് മാറ്റി. ഇപ്പോള്‍ വീണ്ടും 7.40 ആയി. കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ വരെയുള്ള സീസണ്‍ യാത്രകാര്‍ നിലവില്‍ പെരുവഴിയില്‍ ആയി.

പരശുവിന്റെ സമയത്ത് കുര്‍ള ഉണ്ടെങ്കിലും മിക്ക ദിവസങ്ങളിലും വൈകിയാണ് ഓടുന്നത്. ഇന്ന് കുര്‍ളയില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. യാത്രക്കാര്‍ക്ക് ഈ സമയ മാറ്റം കൊണ്ടുണ്ടായ ബുദ്ധിമുട്ട് ജനപ്രതിനിധികള്‍ റെയില്‍വേ മന്ത്രാലയത്തെ അറിയിച്ചു.

പഴയ സമയം പുന:സ്ഥാപിക്കാന്‍ തീരുമാനം എടുക്കാന്‍ സാധ്യത ഉണ്ടെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വടകരയില്‍ യാത്രകാര്‍ സ്റ്റേഷന്‍ മാസ്റ്ററോട് ക്ഷുഭിതരായി. പരശുവിന്റെ സമയമാറ്റം പുനസ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ റെയില്‍വേ തയ്യാറാവണമെന്ന് റെയില്‍വേ ഡിവിഷന്‍ പാസഞ്ചേര്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

No comments

Powered by Blogger.