കണ്ണൂരിൽ വാർത്തയെടുക്കാൻ ചെന്ന ചാനൽ റിപ്പോർട്ടർക്കു നേരെ കൈയ്യേറ്റവും അസഭ്യ വർഷവും.കണ്ണൂർ: ധർമ്മശാല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സീൽ ടി.വി. ന്യൂസ് റിപ്പോർട്ടർ നീതുഅശോകിനു നേരെയാണ് കൈയ്യേറ്റമുണ്ടായത്. ധർമശാലയിലെ കോഫീ ഹൗസിനു സമീപത്തുനിന്നും വാർത്ത ശേഖരിക്കുന്നതിനിടയിൽ  പേരാൽ ഹോട്ടൽ ജീവനക്കാരനാണ് കൈയ്യേറ്റം ചെയ്തത്. കേട്ടാലറയ്ക്കുന്ന ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തു. നീതുവിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ നീതുവിനെ തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം, മഹിളാ കോൺഗ്രസ്  ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദ് സി.പി.എം ഏരിയാ കമ്മിറ്റിയംഗം കെ.കൃഷ്ണൻ, ബി.ജെ.പി കോഴിക്കോട് മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരൻ എന്നിവരും സന്ദർശിച്ചു

No comments

Powered by Blogger.