കണ്ണൂരിൽ നിന്നും 5 പേർകൂടി ഐ എസ് താവളത്തിൽ


കണ്ണൂരിൽ നിന്നും ഐ എസ് താവളത്തിൽ എത്തിയ അഞ്ചുപേരുടെ വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടത് .വളപട്ടണം സ്വദേശികളായ മനാഫ് ,ഷബീർ മുഹമ്മദ് ഷാഫി ,സുഹൈൽ ,കുറ്റിയാട്ടൂർ സ്വദേശി അബ്‌ദുൾഖയൂം ,പാപ്പിനിശേരി സ്വദേശി സഫ്‌വാൻ എന്നിവർ സിറിയയിൽ ഉണ്ടെന്നാണ് പോലീസ് സ്ഥിരീകരിച്ചത് .

ഇവരിൽ അബ്‌ദുൾഖയൂം ഈ വര്ഷം ഏപ്രിൽ 18 നാണ് സിറിയയിലേക്ക് പോയത് .വളപട്ടണം സ്വദേശിയായ മനാഫ് വ്യാജ പാസ്പോര്ട്ട് ഉപയോഗിച്ചാണ് സിറിയയിലേക്ക് പോയത് എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് .പാപ്പിനിശ്ശേരി സ്വദേശിയായ സഫ്‌വാൻ ,നേരത്തെ സിറിയയിൽനിന്നും കൊല്ലപ്പെട്ട ഷമീറിന്റെ മകനാണ് ..ഷമീറിന്റെ മറ്റൊരു മകനായ സൽമാനും കൊല്ലപ്പെട്ടിരുന്നു .

നേരത്തെ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ
അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ ലഭിച്ചത്

No comments

Powered by Blogger.