ജയലളിതയുടെ മകളാണെന്ന അമൃതയുടെ വാദം സുപ്രീംകോടതി തള്ളി

ബംഗളൂരു: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത തന്റെ അമ്മയാണെന്ന വാദവുമായി സുപ്രീം കോടതിയെ സമീപിച്ച യുവതിയുടെ ഹര്‍ജി കോടതി തള്ളി. ബംഗളൂരു സ്വദേശിയായ അമൃതയാണ് താന്‍ ജയലളിതയുടെ മകളാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ 22ന് ബന്ധുക്കളായ എല്‍.എസ്. ലളിത, രഞ്ജനി രവീന്ദ്രനാഥ് എന്നിവര്‍ക്കൊപ്പമാണ് അമൃത ഹര്‍ജി നല്‍കിയത്. 1980 ആഗസ്റ്റ് 14ന് ചെന്നൈ മൈലാപുരിലെ ജയലളിതയുടെ വീട്ടിലാണ് താന്‍ ജനിച്ചത്. ജയലളിതയുടെ ആദരവിന് കോട്ടം തട്ടാതിരിക്കാനാണ് ഇക്കാര്യം മറുച്ചുവെച്ചതെന്നാണ് അമൃതയുടെ ഹര്‍ജിയിലെ വാദം
ഭരണഘടന 32 വകുപ്പ് പ്രകാരം ഡി.എന്‍.എ പരിശോധന അനുവദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കേസ് തള്ളിയത്.ഈ അവസരത്തില്‍ കേസില്‍ ഇടപെടാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനും അമൃതയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.


No comments

Powered by Blogger.