ജെഡിയു ഇടതുമുന്നണിയിലേക്ക്; വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവക്കും

തിരുവനന്തപുരം: ജനതാദള്‍ യുണൈറ്റഡ്(ജെഡിയു) യുഡിഎഫ് വിടാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എംപി വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവക്കും. എസ്‌ജെഡി പുനരുജ്ജീവിപ്പിച്ച് ഇടതുമുന്നണിയില്‍ ചേരാനാണ് നീക്കം. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും വീരേന്ദ്രകുമാറും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. മുന്നണി വിടുന്നത് സംബന്ധിച്ചുണ്ടായിരുന്ന വാര്‍ത്തകളെ അന്ന് ജെഡിയു നേതൃത്വം തള്ളിക്കളയുകയായിരുന്നു.
എന്നാല്‍ എസ്‌ജെഡി പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ജെഡിയുവും ജെഡിഎസും തമ്മില്‍ ലയിക്കണമെന്നാണ് സിപിഎം നിര്‍ദ്ദേശം. അതേസമയം യുഡിഎഫ് വിടുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ് രംഗത്തെത്തി. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 5 മാസമായി പാര്‍ട്ടി കമ്മിറ്റി ചേര്‍ന്നിട്ടില്ലെന്നും വര്‍ഗ്ഗീസ് ജോര്‍ജ് പറഞ്ഞു.

No comments

Powered by Blogger.